konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ് നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത് പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ് പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത് വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത് വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…
Read More