https://www.youtube.com/watch?v=uARiXouxS7w konnivartha.com; കോന്നി സഞ്ചായത്തു പാലം അഥവാ വലിയ പാലം .പാലത്തിന്‍റെ അപ്രോച്ചു റോഡ് . കോന്നി പൊതുമരാമത്ത് ഓഫീസിനു സമീപത്തെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും ഉള്ള ടാര്‍ ഇല്ലേ എന്ന് ജനം ചോദിക്കുന്നു . ഈ പ്രധാന റോഡിലൂടെ കടന്നു പോകുന്ന അനേകായിരം വാഹനങ്ങള്‍ മാസങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴികളില്‍ ഇറങ്ങിയാണ് പോകുന്നത് . കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ അതിനെല്ലാം അപമാനമായി ഈ കുഴികള്‍ . കുഴികള്‍ രൂപം കൊണ്ടിട്ടു അനേക മാസമായി എങ്കിലും അല്പം ടാര്‍ പൂശുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . അധികാരികളുടെ തികഞ്ഞ അനാസ്ഥയുടെ പ്രതീകമാണ് ഈ കുഴികള്‍ . പൊതുമരാമത്ത് വിഭാഗം ഓഫീസ് സമീപത്തു തന്നെ ആണ് . കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ,തണ്ണിതോട് ,തേക്ക് തോട് , ഐരവൺ ,കോന്നി -അട്ടച്ചാക്കല്‍ കുമ്പഴ റോഡില്‍…
Read Moreടാഗ്: pwd minister kerala
ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…
Read Moreസ്വകാര്യ വ്യക്തിയുടെ യാർഡ് നിര്‍മ്മിക്കാന്‍ ദിശ ബോർഡ് ഇളക്കിമാറ്റി
konnivartha.com: അച്ചന്‍കോവിൽ ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിലെ ചാങ്കൂർ മുക്കിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശ ബോർഡ് സ്വകാര്യ വ്യക്തിയുടെ യാർഡ് നിർമ്മാണത്തിനായി ഇളക്കിമാറ്റി. തണ്ണിത്തോട്, അടവി, ചിറ്റാർ, മലയാലപ്പുഴ, ശബരിമല, കുമ്പഴ എന്നീ ഭാഗങ്ങളിലേക്കുള്ള വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ആണ് സ്വകാര്യ വ്യക്തി തന്റെ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിന്നും ഇളക്കി മാറ്റിയത്. ശബരിമല തീർത്ഥാടകർക്ക് അടക്കം സൗകര്യപ്രദമായ നിലയിൽ ആയിരുന്നു ഇവിടെ വിവിധ ഭാഷകളിൽ ഉള്ള ദിശ ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്. ശബരിമല തീർത്ഥാടന സമയത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ഇവിടെ സ്ഥാപിച്ചത്.…
Read More