70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്…
Read Moreടാഗ്: railway news
ബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ:റിസർവേഷൻ ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് . സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.
Read More