konnivartha.com : ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രതിരോധ വകുപ്പിന്റെ 17.78 ലക്ഷം ഏക്കർ ഭൂമിയുടെ സർവേ വിജയകരമായി പൂർത്തിയാക്കിയതിന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 ഫെബ്രുവരി 10 ന് ഡിഫൻസ് എസ്റ്റേറ്റ്സുകളിലെ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ നൽകി. 38 ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും നാല് അസിസ്റ്റന്റ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും 11 ഓഫീസർമാർക്കും 24 ഉദ്യോഗസ്ഥർക്കും ന്യൂ ഡൽഹി നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസ് രേഖകൾ പ്രകാരം, പ്രതിരോധ മന്ത്രാലയത്തിന് ഏകദേശം 17.99 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതിൽ 1.61 ലക്ഷം ഏക്കർ ഭൂമി രാജ്യത്തുടനീളമുള്ള വിജ്ഞാപനം ചെയ്ത 62 കന്റോണ്മെന്റുകൾക്കുള്ളിലാണ്. ഏകദേശം 16.38 ലക്ഷം ഏക്കർ ഭൂമി കന്റോൺമെന്റുകൾക്ക് പുറത്ത് നിരവധിയിടങ്ങളിലായി വ്യാപിച്ചിരിക്കുന്നു. പ്രതിരോധ ഭൂമിയുടെ വ്യക്തമായ അതിർത്തി നിർണയിക്കുന്നത് ഈ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും വികസനത്തിനും നിർണായകമാണെന്ന്,…
Read More