വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുനതിനായി ലോകമുസ്ലിംകള്‍ റംദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഓരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. റമൈദ എന്ന അറബി മൂല ശബ്ദത്തില്‍ നിന്നാണ് റമദാന്‍, റംസാന്‍ എന്നീ വാക്കുകള്‍ ഉണ്ടായത്. ചുട്ടു പഴുത്ത മണല്‍ എന്നര്‍ഥമുള്ള റമദാ എന്നവാക്കും ഇതേ മൂലത്തില്‍നിന്നാണ് ഉണ്ടായത്.ചുട്ടു പൊള്ളലുമായി…

Read More