konnivartha.com: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം എന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം എന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യം ഉന്നയിച്ചു . സംസ്ഥാനത്തെ ആരോഗ്യ – വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം പൂർണ്ണമായി തകർന്നിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത്…
Read Moreടാഗ്: ramesh chennithala
കോന്നി കുമ്മണ്ണൂരില്‍ കാട്ടാന ഇറങ്ങി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം : രമേശ് ചെന്നിത്തല
KONNIVARTHA.COM: മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ പോലും സർക്കാർ ചിലവഴിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്, കർണാടക സംസ്ഥനങ്ങൾ ചെയ്യുന്നതുപോലെ പരമ്പരാഗത സംവിധാനങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയോടൊപ്പം ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ. ദേവകുമാർ,…
Read Moreശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങി
konnivartha.com : രമേശ് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ആൻ്റോ ആൻ്റണി എംപിയിൽ നിന്നും കെ പി സി സി സെക്രട്ടറി എൻ ഷൈലാജ് ഏറ്റുവാങ്ങി . നഹാസ് പത്തനംതിട്ട, ജിബിൻ ചിറക്കടവിൽ,ഷാജി കുളനട, ദിലീപ് കുമാർ, ജിതിൻരാജ്, കാർത്തിക് മുരിങ്ങമംഗലം,വിൻസൻ ചിറക്കാല,ആശിഷ് പാലക്കാമണ്ണിൽ,റോജി പോൾ ഡാനിയൽ,അസ്ലം കെ അനൂപ്,ദേവകുമാർ എന്നിവർ പ്രസംഗിച്ചു
Read Moreപ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരായ പ്രസ്താവനകള്‍ അപ്പപ്പോള്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്സില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തത്സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തു .രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാർ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.വാര്‍ത്താ സമ്മേളങ്ങള്‍ രഹസ്യ സ്വഭാവം ഇല്ലാത്തത് ആണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം “കവര്‍ “ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്നാണ് ആരോപണം . സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടുപ്രതിപക്ഷ നേതാവ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലിസ്സുകാരുടെ സാന്നിധ്യം .വാർത്താ സമ്മേളനത്തിന്റെ കുറിപ്പു വിതരണം ചെയ്തപ്പോഴാണു മാധ്യമപ്രവർത്തകരല്ലാത്ത രണ്ടു പേര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ ഇരിക്കുന്നത്…
Read More