konnivartha.com; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയില്‍ ആദ്യമായി പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്‌കാരവും ജയശ്രീ നേടിയിട്ടുണ്ട്. വി എസ് സുരേഷാണ് ഭര്‍ത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവര്‍ മക്കളും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreടാഗ്: ranni news
ലഹരി ദൃശ്യകലാവിഷ്‌കാരം
konnivartha.com; കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ലഹരി ദൃശ്യകലാവിഷ്‌കാരം അവതരിപ്പിച്ചു. മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപജില്ല ബി. ആര്‍. സി ഷാജി. പി. സലാമിന്റെ നേതൃത്വത്തില്‍ വടശേരിക്കര പെരുനാട് ശബരിമല ഇടത്താവളത്തില്‍ ടൊബാക്കോ ഫ്രീ എഡ്യൂക്കേഷന്‍ ചലഞ്ചിലാണ് അവതരണം നടന്നത്.
Read Moreകാറുകള്‍ കൂട്ടിയിടിച്ചു :യുവാവ് മരണപ്പെട്ടു
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു . തിരുവനന്തപുരം നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽപെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രമ്മർ കലാകാരനായ ബെന്നറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .
Read Moreകുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
വികസനം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം കുരുമ്പന്‍മൂഴി ഉന്നതിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വികസനം എത്തണം. കേരളത്തിലെ എല്ലാ ജനങ്ങളും വികസനം അനുഭവിച്ചറിയണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. വികസന മുന്നേറ്റത്തിനായാണ് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. സ്‌കൂള്‍, ആശുപത്രി, റോഡ് തുടങ്ങി എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യ വികസനം സാധ്യമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഏവിയേഷന്‍ കോച്ചിംഗ് ലഭിച്ച 115 വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനത്താവളങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശത്ത് ഒരു വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ചിലവില്‍ ആയിരത്തോളം കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. ഐഎഎസ്, നഴ്‌സിംഗ്, പാരമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക്…
Read Moreറാന്നിയുടെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം സാധ്യമായി: മന്ത്രി വീണാ ജോര്‍ജ്
റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു റാന്നിയുടെ ആരോഗ്യമേഖലയില്‍ സമഗ്ര വികസനം സാധ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെല്ലിക്കമണ്‍ റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. റാന്നിയുടെ സ്വപ്നമായിരുന്ന താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒപി പുനര്‍നിര്‍മ്മിച്ചു. ദേശീയ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യ ഗൈനക്കോളജി വിഭാഗമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുങ്ങുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 6.90 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ആശുപത്രി നിര്‍മാണം ഉടന്‍ ആരംഭിക്കും. മലയോര മേഖലയുടെ ആവശ്യമായ മെഡിക്കല്‍ കോളേജ് സാധ്യമാക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസന പാതയിലാണ്. റാന്നി ,കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലും നിര്‍മാണം പുരോഗമിക്കുന്നു. 1100…
Read Moreകൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട റാന്നി അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല.ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ല .ഇതില്‍ മനം നൊന്താണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം
Read Moreതീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി
konnivartha.com: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിച്ചു. റാന്നി- പെരുനാട് കുരിശുമല ദൈവാലയത്തില്‍ നടന്ന കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികനായിരുന്നു.പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നല്‍കുന്നത്. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് തോമസ് മോര്‍ അന്തോണിയോസ്,മാവേലിക്കര ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ പോളികാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ്,കൂരിയാ മെത്രാന്‍ ആന്റണി മാര്‍ സില്‍വാനോസ്,ത്തനംതിട്ട ഭദ്രാസന മുന്‍ അധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,വികാരി ജനറല്‍മാരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ഗ്ഗീസ് മാത്യു കാലായില്‍ വടക്കേതില്‍,മോണ്‍. തോമസ്…
Read Moreറാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. ഇത് മക്കൾക്ക് വീതിച്ചുനൽകണം. തുക നല്‍കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്നും അത് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. കൊലപാതകം, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.2014 ഡിസംബർ 28-ന് രാത്രിയാണ് സംഭവം നടക്കുന്നത്. ഭാര്യയിലുള്ള സംശയമായിരുന്നു കുടുംബകലഹത്തിനും കൊലപാതകത്തിനും കാരണം. അന്ന്, പന്ത്രണ്ടും പതിനാലും വയസ്സുള്ള മക്കളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. ആശാപ്രവർത്തകയായ റീനയും ഓട്ടോഡ്രൈവറായ മനോജും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവം നടന്ന ദിവസം റീനയ്ക്കുവന്ന ഫോൺകോളിനെപ്പറ്റി വഴക്കുണ്ടായി.റീനയും ഇവർക്കൊപ്പം താമസിക്കുന്ന അമ്മയും ഭയന്നോടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ…
Read Moreറാന്നി: വന്യജീവി ആക്രമണം പ്രതിരോധത്തിനായി എംഎൽഎയുടെ സമഗ്ര പദ്ധതി
konnivartha.com: റാന്നിയിൽ വന്യജീവി ആക്രമണം പ്രതിരോധത്തിനായി എംഎൽഎയുടെ സമഗ്ര പദ്ധതി.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരേയും കൃഷിയെയും സംരക്ഷിക്കാൻ കേരളത്തിൽ ആദ്യമായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. പെരുനാട് , വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗ ശല്യം ഏറ്റവും രൂഷമായിഅനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാം ഘട്ടമായി എംഎൽഎ ഫണ്ടിൽ നിന്നും പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച് ജനകീയ അഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്റെയും യോഗം മൂന്നു മേഖല…
Read More