കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്‍മൈക്കോസിസ്. ”ഇത് പടര്‍ന്നു പിടിക്കുന്നതോ സാംക്രമിക രോഗമോ അല്ല’ ”ഓക്‌സിജന്‍ തെറാപ്പിയും അണുബാധയും തമ്മില്‍ കൃത്യമായ ബന്ധമില്ല” ‘90% -മുതല്‍ 95% വരെ മ്യൂക്കോര്‍മൈക്കോസിസ് രോഗികളും പ്രമേഹ രോഗികളാണ്. അല്ലെങ്കില്‍ അവര്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ടായിരിക്കും.’ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില്‍ കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്‍കിയത്. അതായത് കോവിഡ് 19 പോലെ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി. ബ്ലാഗ് ഫംഗസ് രോഗം എന്ന ല്ല മുകോര്‍മൈക്കോസിസ് എന്ന് ഈ രോഗത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരേ ഫംഗസ് വ്യത്യസ്ത നിറങ്ങളുടെ…
Read More