അയ്യന് മുമ്പില്‍ മേളക്കാഴ്ച അര്‍പ്പിച്ച് കോഴിക്കോട് ‘തൃശംഗ്’ കലാസമിതിയിലെ വാദ്യകലാകാരന്മാര്. കലാസമിതിയിലെ അരുണ്‍ നാഥിന്റെ നേതൃത്വത്തില്‍ 12 കലാകാരന്മാരാണ് ശബരിമല സന്നിധാനത്തെത്തി ചെണ്ടയില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് നിന്ന് ഇന്നലെ പുറപ്പെട്ട സംഘം പമ്പയില്‍ നിന്ന് പുലര്‍ച്ചെ മല കയറി സന്നിധാനത്തെത്തുകയായിരുന്നു. കനത്ത മഴയും പ്രതികൂല കാലവസ്ഥയുമൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും ബാധിച്ചില്ല. മഴ നനഞ്ഞാല്‍ ചെണ്ടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നറിയാമെങ്കിലും അതൊന്നും വകവയ്ക്കാതെ നീലിമലയും നടപ്പന്തലും പിന്നിട്ട് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി മേളക്കാണിയ്ക്ക അര്‍പ്പിക്കുകയായിരുന്നു. അരുണ്‍, ആദര്‍ശ്, വിഷ്ണു, നിഥിന് മോഹന്‍ദാസ്, രാഹുല്‍, പ്രഗിന്, രാകേഷ്, സൂര്യകൃഷ്ണന്‍, ആഷിക്, വിജിത്, ബിനേഷ് തുടങ്ങിയവരാണ് കലാസംഘത്തിലുണ്ടായിരുന്നത്. സന്നിധാനത്തെ പരിപാടി അയ്യപ്പനുള്ള അര്‍ച്ചന യാണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഇവര്‍ പറഞ്ഞു. ശബരിമലയിലെ ചടങ്ങുകള്‍ (13.12.2022) പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3…
Read More