മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു konnivartha.com: മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു . നാളികേരം കൂട്ടിയിടാതെ ഉടന്‍തന്നെ കൊപ്ര കളത്തിലേക്ക് മാറ്റണം. കൊപ്രകളം പരിശോധിച്ച് ചിരട്ട കൂട്ടി ഇട്ടിരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടോ എന്ന് ഫയര്‍ആന്റ് റെസ്‌ക്യു പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക വ്യക്തമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശബരിമല ദേവസ്വം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍…
Read More