തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 )

  തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്‌ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.

Read More

നവഗ്രഹ പ്രതിഷ്ഠ :പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ നടന്നു . നാളെ (ജൂലൈ 12) പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ…

Read More

മണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

  വീണ്ടും ഒരു മണ്ഡലകാലം .ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ . മാലയിട്ടു ഇരുമുടികെട്ടുമായി ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മാമല കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന നാളുകള്‍ . ഭക്തരെ വെള്ളിയാഴ്ച  1-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് നാലിന് നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും.ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന ഭഗവാൻ മിഴികള്‍ തുറന്നു ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ആദ്യ ചടങ്ങായ ശ്രീകോവിലിലെ വിളക്കിൽ നെയ്ത്തിരി തെളിയിക്കും . അരയാൽ ചുവട്ടിൽ അണയാതെ കത്താനുള്ള ആഴിയ്ക്ക് അഗ്‌നിപകരുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും . ശരണം മന്ത്രവുമായി ഭക്തർ പതിനെട്ടാംപടി കയറി അയ്യപ്പ വിഗ്രഹം ദര്‍ശിക്കും . ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരുടെ അവരോധനം നടക്കും. രാത്രി 11-ന് നട അടയ്കും.പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി 16-ന് പുലർച്ചേ മൂന്നിന്…

Read More