പമ്പ, അച്ചൻകോവിൽ നദികളിലെ 20 കടവുകളില്‍ നിന്നും മണല്‍ വാരും

konnivartha.com: നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല.   പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്.   പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപ‌ടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന്‌ മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്.…

Read More