തേൾ – ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രം പൂർത്തിയായി

കോന്നി വാര്‍ത്ത ഡോട്ട് കോം : തേൾ എന്ന വ്യത്യസ്തമായ ഫാമിലി, സസ്പെൻസ് ത്രില്ലർ ചിത്രവുമായി എത്തുകയാണ് ഷാഫി എസ്.എസ്.ഹുസൈൻ എന്ന സംവിധായകൻ. തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. തേൾ ഉടൻ ഒ.ടി.ടി റിലീസാണ്.   ബിസ്സിനസ്സുകാരനായ ദീരജിൻ്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീരജ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ഭയാനകമായിരുന്നു. ഈ കഥ സസ്പെൻസ് നില നിർത്തി കൊണ്ട് പറയുകയാണ് സംവിധായകൻ. ദീരജായി, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, നിരഞ്ജന എന്ന കഥാപാത്രത്തെ ഡയാന ഹമീദും അവതരിപ്പിക്കുന്നു.   തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൻ നിർമ്മിക്കുന്ന തേൾ ഷാഫി എസ്.എസ്.ഹുസൈൻ രചന, സംവിധാനം നിർവ്വഹികുന്നു. ക്യാമറ – വിജീഷ് കപ്പാറ, കോ.പ്രൊഡ്യൂസേഴ്‌സ്…

Read More