എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

  നിസാം കോന്നി പ്രസിഡന്റ്, മുഹമ്മദ് ഷാ സെക്രട്ടറി   konnivartha.com: എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2024- 27 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: നിസാം കോന്നി(പ്രസിഡന്റ്), മുഹമ്മദ്‌ ഷാ (സെക്രട്ടറി), സബീർ എച്ച്, അബ്ദുൽ അഹദ് (വൈസ്. പ്രസിഡന്റുമാർ), അബ്ദുൽ നാസർ, സിറാജ്, അനീഷ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), ഷരീഫ് ജമാൽ (ട്രഷറർ) അനസ് ബി (കമ്മിറ്റിയംഗം). ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിസാം കോന്നി (പ്രസിഡന്റ്) മുഹമ്മദ്…

Read More

എസ് ഡി പി ഐ കോന്നി മണ്ഡലം പ്രതിനിധിസഭ നാളെ (08/09/24)

  konnivartha.com: എസ് ഡി പി ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ നാളെ വൈകിട്ട് 3 മണിക്ക് (08/09/24) ചേരും. 2024- 2027 കാലയളവിലുള്ള പുതിയ മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും എന്ന് ഭാരവാഹികള്‍ അറിയിച്ചു

Read More

കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡ് പൂർണ്ണമായും തകർന്നു; എസ്‌ഡിപിഐ പ്രക്ഷോഭത്തിലേക്ക്

    konnivartha.com: പൂർണമായും തകർന്ന് യാത്രാദുരിതമേറിയ കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ. റോഡിന്റെ തകർച്ച പരിഹരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് നാലിന് ആനകുത്തി ജംഗ്ഷൻ മുതൽ കുമ്മണ്ണൂർ ജംഗ്ഷൻ വരെ സമര പ്രഖ്യാപന കാൽനട യാത്ര സംഘടിപ്പിക്കും. ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരാക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. ഈറോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടതായി പ്രദേശവാസികൾ പറയുന്നു. റോഡിൽ തകർച്ച രൂക്ഷമാകുമ്പോൾ അങ്ങിങ്ങായി അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം ശൈലിയാണ് ജനപ്രതിനിധികളും അധികാരികളും ചെയ്യുന്നത്. അത്തരം നീക്കങ്ങൾ ഇനി അനുവദിക്കില്ല. റോഡിന്…

Read More