കോന്നി മെഡിക്കൽ കോളേജിനോട് അവഗണന; പ്രക്ഷോഭം ശക്തമാക്കും : എസ് ഡി പി ഐ

konnivartha.com: കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളെ പരിഹസിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കോന്നി മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യമന്ത്രിയും വേണ്ടത്ര പരിഗണന നൽകുന്നില്ല. കോന്നിയിലെയും സമീപപ്രദേശത്തെയും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പൂർണതോതിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ക്രമപ്പെടുത്തണം. ഫാർമസിയുടെ പ്രവർത്തനം കുറ്റമറ്റതാക്കി അവശ്യമരുന്നുകളുടെ…

Read More

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു

  konnivartha.com /പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്തു. പത്തനംതിട്ട അബാൻ ടവറിൽ നടന്ന പരിപാടിയില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍വരെയുളളവരാണ് പങ്കെടുത്തത്.   ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സംശയനിവാരണത്തിന് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു.   ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. ആർ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ധീൻ, ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ധീൻ നിരണം, വൈസ്…

Read More