സംസ്ഥാനത്തെ  ആദ്യ സ്മാർട്ട് കൃഷിഭവൻ : അരുവാപ്പുലത്ത് നാളെ നാടിന് സമർപ്പിക്കും

  konnivartha.com/കോന്നി : സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവൻ നാളെ  (16.6.2023) അരുവാപ്പുലത്ത് നാടിന്  സമർപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സ്മാർട്ട് കൃഷി ഭവൻ പദ്ധതി നടപ്പാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷിഭവനാണ്  സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൃഷിഭവനാകുന്നത്. ഇതിന്റെ സമർപ്പണവും അരുവാപ്പുലം ബ്രാന്റ് കുത്തരിവിതരണ കേന്ദ്രം  ഉദ്ഘാടനവും 16 ന് രാവിലെ 10.30 ന് ന് അരുവാപ്പുലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ   കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  നിർവ്വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. എൻ.ജെ. ജോസഫിനെ ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ആദരിക്കും. കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവ്വഹിക്കും. കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ   കാര്യക്ഷമാക്കുന്നതിനൊപ്പം  കൃത്യതയിലും വേഗത്തിലും സേവനം ലഭ്യമാക്കുക, നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളിലേക്ക് കർഷകരെ കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതുടെ പ്രധാന ലക്ഷ്യം. കൃഷി വകുപ്പിൽ നിന്നും   25 ലക്ഷം രൂപ ചെലവിലാണ്  അരുവാപ്പുലം കൃഷിഭവൻ…

Read More