കോന്നി വാര്‍ത്ത ഡോട്ട് കോം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചും പ്രവര്‍ത്തികള്‍ വിഭജിച്ച് നല്‍കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ജില്ലയിലെ നിയുക്ത ആരോഗ്യ ഓഫീസര്‍ (ഡി.എച്ച്.ഒ) ആയി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും സ്പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏകോപിപ്പിക്കേണ്ടതായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നോഡല്‍ ഓഫീസറായി പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും നിയോഗിച്ചു. പ്രത്യേക പോളിംഗ് ഓഫീസറെ നിയമിക്കുന്നതിനായി ഇ-ഡ്രോപ് നോഡല്‍ ഓഫീസറായ എ.ഡി.എം നെ ചുമതലപ്പെടുത്തി. ആരോഗ്യ ഓഫീസറുടെ ചുമതലകള്‍ · കോവിഡ് 19 ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും പേരു വിവരം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ എട്ടിന് പത്ത് ദിവസം മുന്‍പ് മുതല്‍ ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നു വരെയുള്ള ലിസ്റ്റ് ഓരോ ദിവസവും പ്രത്യേകമായി തയാറാക്കണം.…
Read More