konnivartha.com/ആലപ്പുഴ : സംസ്ഥാനത്തെ വിവിധസ്കൂളുകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലേറെ കുട്ടിശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ‘ശാസ്ത്രദർശൻ വരയരങ്ങ്’ അവതരിപ്പിക്കും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നവംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 2:45 വരെയാണ് ജിതേഷ്ജി പ്രോഗ്രാം അവതരിപ്പിക്കുന്നത് ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹാന്മാരായ ശാസ്ത്രപ്രതിഭകളെ വേഗവരയിലൂടെയും സചിത്രപ്രഭാഷണരൂപത്തിലും അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്ന ‘സചിത്ര പ്രശ്നോത്തരിയും’ ഉൾപ്പെടുത്തിയ വിനോദ – വിജ്ഞാന ഗെയിം ഷോ മാതൃകയിലാണ് ‘ശാസ്ത്രദർശൻ വരയരങ്ങ് ‘ ജിതേഷ്ജി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ വേഗവരയും പ്രേക്ഷകരിൽ Analytical Skill ഉം വിചിന്തനശേഷിയും ശാസ്ത്രാവബോധവും മേധാശക്തിയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്ന ശാസ്ത്രീയ രീതിയിലാണ് ഈ Edutainment സ്റ്റേജ് ഷോ യുടെ ഡിസൈൻ. വിവിധ മേഖലകളിലെ മൂവായിരത്തിലേറെ പ്രശസ്ത…
Read More