konnivartha.com : വീട്ടമ്മ എടിഎമ്മിലേക്ക് പോയ തക്കം നോക്കി അടുക്കള വാതില്‍ കുത്തിത്തുറന്ന് 13 പവന്റെ സ്വര്‍ണ ഉരുപ്പടികളും 6500 രൂപയും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര അമ്പലക്കടവ് കൂട്ടുമുറിയില്‍ പി.അനീഷ്(42), തണ്ണിത്തോട് തേക്കുതോട് വെട്ടുവേലിപ്പറമ്പില്‍ വീട്ടില്‍ നിന്നും കാരിമാന്‍തോട് സ്‌കൂളിന് സമീപം ചിറ്റാരിക്കല്‍ ഷിബുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്മായി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാര്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേക്കുതോട് കവുങ്ങിനാംകുഴിയില്‍ രവീന്ദ്രന്റെ ഭാര്യ വത്സല (57)യുടെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് തണ്ണിത്തോട് പോലീസ് ഇവരെ പിടികൂടിയത്. വത്സല തേക്കുതോട് ജംഗ്ഷനിലെ എടിഎമ്മില്‍ പോയ തക്കത്തിനാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. അടുക്കളയുടെ രണ്ടുപാളി കതകിന്റെ അടിയിലെ പാളി കമ്പികൊണ്ട് തിക്കിയിളക്കി അകത്തുകയറിയ അനീഷ് കിടക്കമുറികളിലെ അലമാരകളില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അലമാരയിലെ…
Read More