54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

konnivartha.com: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ആണു മികച്ച ചിത്രം. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയാണ് മികച്ച സംവിധായകൻ. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമിച്ച് രോഹിത് എം ജി കൃഷ്ണൻ സംവിധായകൻ ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച…

Read More