കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരെ പറ്റിച്ചുകൊണ്ടു കോടാനുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഉള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം കേസ്സ് അന്വേഷിക്കുന്നു . കേരളം ഇന്നേ വരെ കാണാത്ത അത്ര കോടികളുടെ സാമ്പത്തിക തിരിമറികള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നടന്നു . കണക്കില്‍ 2000 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നു . കണക്കില്‍ ഇല്ലാത്ത 10,000 കോടി രൂപയെങ്കിലും ഉടമകളുടെ അറിവോടെ വിദേശ രാജ്യമായ ആസ്ട്രേലിയയിലേക്ക് ഡോളറായി കടത്തി . അവിടെ പോപ്പുലര്‍ പ്രോപ്പര്‍ട്ടി എന്ന കമ്പനിയുടെ ഉടമ റോയി ഡാനിയല്‍ ആണ് . വിദേശ നിക്ഷേപം നടത്തിയ ഇണ്ടിക്കാട്ടില്‍ റോയി മക്കളെയും ഭാര്യയെയും മാതാവിനെയും…
Read More