സിപിഐ എം ചിറ്റാർ ലോക്കൽ സെക്രട്ടറിയായി രജി തോപ്പിലിനെ തെരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാർ വില്ലേജിൽ നൂറുകണക്കിന് കർഷകർ വർഷങ്ങളായി കൈവശം വച്ച് കൃഷികൾ ചെയ്തു വരുന്ന കൈവശ ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നും ചിറ്റാർ വില്ലേജിൽ മുൻകാലങ്ങളിൽ മുറിക്കാൻ അനുവദിച്ചിരുന്ന പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വനംവകുപ്പ് നൽകണമെന്നും സിപിഐ എം ചിറ്റാർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   ചിറ്റാർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടി എ സുദേവൻ്റെ താൽകാലിക അധ്യക്ഷതയിൽ സി പി ഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ലോക്കൽ കമ്മറ്റിയംഗം പി ആർ തങ്കപ്പൻ പതാക ഉയർത്തി.കെ എ ഷരീഫ് രക്തസാക്ഷി പ്രമേയവും സോജി ശമുവേൽ അനുശോചന പ്രമേയവും അവതിരിപ്പിച്ചു. ലോക്കൽ സെക്രട്ടറി മോഹനൻ പൊന്നു പിള്ള…

Read More