കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആദ്യഘട്ടമായി നിലവിലുള്ള സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ആരംഭിക്കുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കും.മൂന്നു മാസത്തിനുള്ളിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവർത്തനം പൂർണ്ണതോതിലാക്കും. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ മന്ത്രിയും, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, ജില്ലാ കളക്ടറും മെഡിക്കൽ കോളേജിലെത്തി വിലയിരുത്തി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കോളേജിൽ സ്ഥാപിച്ച അൾട്രാസൗണ്ട് സ്കാനിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഒപ്പറേഷൻ തീയറ്റർ, ഐ.സി.യു തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രക്ത ബാങ്ക് ഉൾപ്പടെയുള്ള മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. ഇവയെല്ലാം സജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജനറൽ മെഡിസിൽ, സർജറി, അസ്ഥിരോഗം,ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിലെ…

Read More