konnivartha.com :/പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ ) പ്രകാരം ജില്ലയിൽ നിന്നുംപുറത്താക്കപ്പെട്ട് ഉത്തരവായിട്ടും, വിലക്ക് ലംഘിച്ച്ജില്ലയിൽ കടന്ന ഗൂണ്ടയെ അറസ്റ്റ് ചെയ്തു. അടൂർ,ഏനാത്ത് പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം,മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശം വയ്ക്കൽ,ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പദ്മനാഭന്റെമകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(45)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ നിയമപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിസമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ,തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനിഐ.പി.എസ്സ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 6മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി കഴിഞ്ഞമാസം ഉത്തരവായിരുന്നു. തുർന്ന് രണ്ടു ദിവസം മുൻപ് ജില്ലയിൽഅതിക്രമിച്ച് കയറിയ ഇയാൾ പ്ലാക്കാട് സ്വദേശിനിയായവൃദ്ധമാതാവിനെയും മാധ്യമപ്രവർത്തകനായ മകനെയുംഭീഷണിപ്പെടുത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPSന്റെ…
Read More