konnivartha.com : കോന്നി ടൂറിസം ഗ്രാമം പദ്ധതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിനു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സമര്‍പ്പിച്ചു. ഒരു പഞ്ചായത്തില്‍ രണ്ടില്‍ കുറയാത്ത ടൂറിസം പദ്ധതികള്‍ എന്ന സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഡിറ്റിപിസി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയത്.5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി. കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടല്‍ രാക്ഷസന്‍ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികള്‍ ഡിറ്റിപിസിയാണ് നടപ്പാക്കുന്നത്. ചിറ്റാറില്‍ മണ്‍പിലാവ് ട്രക്കിംഗ്, ചതുര…
Read More