കോന്നി വാര്‍ത്ത ഡോട്ട് കോം : കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി മല്‍സരിക്കും . ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് മല്‍സരിക്കുവാന്‍ ഇറങ്ങിയേക്കും എന്ന് സൂചനയുണ്ട് . പുതുപ്പള്ളിയില്‍ പുതുമുഖത്തെ ഇറക്കി ജയിപ്പിക്കുവാന്‍ ഉമ്മന്‍ ചാണ്ടി പ്രചരണത്തിന് ഇറങ്ങും . ഭരണം തിരിച്ചു പിടിക്കുക എന്നതാണ് കോണ്‍ഗ്രസ് ആലോചന . അതിനായി മണ്ഡലങ്ങളില്‍ സുപരിചിതരായ പുതുമുഖങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റിന് ഇന്ന് അന്തിമ രൂപം നല്‍കും . കോണ്‍ഗ്രസ്സ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും . കോന്നി മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബര്‍ റോബിന്‍ പീറ്റര്‍ സീറ്റ് ഉറപ്പിച്ചു . മുന്‍ എം എല്‍ എയും നിലവിലെ…
Read More