കോന്നി മെഡിക്കൽ കോളേജിൽ ആധുനിക എക്സറേ യൂണിറ്റ് കമ്മീഷൻ ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിൽ എക്സറേ സംവിധാനം ഏർപ്പെടുത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട് . www.konnivartha.com ജില്ലയിൽ തന്നെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കൽ കോളേജ്…

Read More