ആലകളില്‍ ഉരുകുന്നത് ജീവിതമാണ് : ഓരോ ഫയലും ഓരോ ജീവിതം പോലെ ആണെങ്കില്‍ ഇവര്‍ക്കും വേണം ആനുകൂല്യം കോന്നി വാര്‍ത്ത ഡോട്ട് കോം : – കേരളത്തിലെ കാര്‍ഷികവൃത്തി മുതൽ വീട്ടാവശ്യങ്ങൾക്ക് വരെ ആയുധങ്ങൾ നിർമ്മിക്കുകയും മൂർച്ച കൂട്ടുകയും ചെയ്തിരുന്ന വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട കൊല്ലപ്പണിക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കാര്‍ഷിക ജോലികളും കെട്ടിടനിർമ്മാണവും റബ്ബർ ടാപ്പിംഗുമൊക്കെ സാധാരണ ഗതിയിൽ നടന്നുവന്നെങ്കിൽ മാത്രമേ കൊല്ലപ്പണിക്കാർക്കും ജോലിയുള്ളു. ലോക്ക് ഡൗൺ മൂലം ഇവയെല്ലാം നിശ്ചലമായതോടെ ഇരുമ്പ് പണി ചെയ്യുന്ന ആലയിലേക്കും ആരും തിരിഞ്ഞ് നോക്കാതെയായി. കേരളത്തിലെ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും സർക്കാർ ധനസഹായം അനുവദിച്ചപ്പോഴും നിർമ്മാണ മേഖലയിൽ വളരെയധികം പ്രാധാനമർഹിക്കുന്ന ഇരുമ്പ് പണിക്കാർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചതുമില്ല. ആലയിൽ ലഭിക്കുന്ന ജോലികൾക്ക് അനുസരിച്ചാണ് കൊല്ലപ്പണിയിലെ വരുമാനം.ചില ദിവസങ്ങളിൽ ആയുധങ്ങൾ…
Read More