konnivartha.com: രാജ്യത്തെ നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർജി&സിസിഐ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ അവലോകനം ചെയ്തു. സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 2025 ജൂൺ 16 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ അതായത് (ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷൻ-എച്ച്എൽഒ), ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം,ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്തും. സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. രാജ്യത്തെ സെൻസസ്…
Read More