പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

  ജില്ലാ വികസന സമിതി യോഗം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാജോര്‍ജ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ഥാടനകാലത്തിന്റെ തിരക്ക് കൂടി ഉള്ളതുകൊണ്ട് ജാഗ്രത കൈവിടരുത്. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരില്‍ ചിക്കന്‍പോക്സ് കണ്ടെത്തിയിരുന്നു. ഇവരെ വേഗത്തില്‍ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമ്പര്‍ക്കത്തിലുള്ള പോലീസുകാരെ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ,  കുടിവെള്ളം എന്നിവയിലുള്ള ജാഗ്രത കൈവെടിയരുത്. തീര്‍ഥാടകര്‍ക്കൊപ്പം ജീവനക്കാരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. ഹൃദ്രോഗികള്‍, ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. മരുന്നുകള്‍ തീരുന്ന മുറയ്ക്ക് അത് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. തുടര്‍ച്ചയായ പരിശോധനകളുണ്ടാകണം. കടകളിലെ തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം. കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ…

Read More