പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (18/11/2022)

ഇ-ലേലം ജില്ലയിലെ അടൂര്‍, ആറന്മുള, കീഴ്വായ്പൂര്‍, റാന്നി, തിരുവല്ല, ചിറ്റാര്‍ എന്നീ ആറ് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള 15 ലോട്ടുകളിലുളള 75 വാഹനങ്ങളുടെ  വില്‍പ്പന നവംബര്‍ 21 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. താത്പര്യമുളളവര്‍ www.mstcecommerce.com  വെബ് സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ് ലേലത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 0468 2222630. കുടുംബശ്രീ എസ്‌വിഇപി അക്കൗണ്ടന്റ് തെരഞ്ഞെടുപ്പ് ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.11.2022ന് 18വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം. വിദ്യാഭ്യാസയോഗ്യത : ബികോം…

Read More