കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടിപിആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കടപ്ര ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍ നിറഞ്ഞു. ആളുകള്‍ ക്വാറന്റൈന്‍ പാലിക്കുന്നില്ല. പോലീസിന്റെ സഹായത്തോടെ നിയന്ത്രണം നടപ്പിലാക്കും. ടിപിആര്‍ കൂടിയ മറ്റ് പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ വിവിധയിടങ്ങളിലായി സംഘടനകളും സന്നദ്ധ സേവകരും നടത്തിവരുന്ന സഹായങ്ങള്‍ സ്വീകരിക്കാനെത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീടിന് പുറത്തിറങ്ങി കിറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം. കോവിഡ് പരിശോധനാ കിറ്റുകള്‍ ഓരോ കേന്ദ്രങ്ങള്‍ക്കും ശരിയായ രീതിയില്‍ വിതരണം…
Read More