മേയ് 18 ന് ഗൃഹസത്സഗം നടക്കും

കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിന്‍റെ ആഭിമുഖ്യത്തിൽ മേയ് 18 ന് ഗൃഹസത്സഗം നടക്കും konnivartha.com: കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിന്‍റെ ആഭിമുഖ്യത്തിൽ മേയ് 18 ന് ഗൃഹസത്സഗം നടക്കും എന്ന് മഠം അദ്ധ്യക്ഷൻ ആപ്തലോകാനന്ദ സ്വാമി അറിയിച്ചു . വി കോട്ടയം അന്തി ചന്തക്ക് സമീപം കൊച്ചുപുത്തേടത്ത് പ്രഭാകരൻ നായരുടെ വസതിയിലാണ് ച്ചക്ക് ശേഷം 3 മണിമുതൽ 5.30 വരെ ഗൃഹസത്സഗം നടക്കുന്നത്.ധ്യാനം, ഭജന, ഭക്തി പ്രഭാഷണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.   രാമകൃഷ്ണ മഠത്തിന്‍റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികള്‍ ആണ് നടന്നു വരുന്നത് .

Read More

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം പദ്ധതി: വള്ളിക്കോട്

  konnivartha.com: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. വാര്‍ഡ് ഏഴില്‍ വാഴമുട്ടം കിഴക്കുള്ള മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീര്‍ച്ചാല്‍ നടത്തവും മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശസ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വാര്‍ഡ് അംഗങ്ങളായ സുധാകരന്‍, അഡ്വ. തോമസ് ജോസ്, പ്രസന്നകുമാരി, ലിസി, ലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി കോന്നി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയം, ഹരിത ടൂറിസ്റ്റ് കേന്ദ്രം, ഹരിത അങ്കണവാടി,…

Read More