വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍പഠിക്കുന്നതിനായി പഠനമേശയും കസേരയും നല്‍കി. 60 കുട്ടികള്‍ക്കാണ് നല്‍കിയത്. പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. ഉപരിപഠനം നടത്തുന്ന 12 കുട്ടികള്‍ക്ക് 25000 മുതല്‍ 40000 രൂപ വരെ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കി. അഞ്ച് കുട്ടികള്‍ക്ക് ലാപ് ടോപ്പ് നല്‍കും. ഒമ്പത് ലക്ഷം രൂപ വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വെസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ രമാദേവി, ഇ വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, രാജി വിജയകുമാര്‍, പ്രസന്നകുമാരി, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreടാഗ്: vechoochira
പത്തനംതിട്ട വെച്ചൂച്ചിറ നിവാസിനി ജസ്ന എവിടെ? സഹായകരമായ വിവരങ്ങൾ നൽകാൻ സിബിഐ അഭ്യർത്ഥന നടത്തി
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.
Read More