konnivartha.com: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വ്യത്യസ്തഭാവത്തിലുള്ള രേഖാചിത്രങ്ങൾഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും വരച്ച് ഇ. എം. എസിന്റെ മകൾ ഡോ. ഇ. എം. രാധയ്ക്കും മരുമകൻ സി. കെ. ഗുപ്തനും സമ്മാനിച്ച് സ്മരണാഞ്ജലിയൊരുക്കി വേഗവരയിലെ ലോക റെക്കോഡ് ജേതാവ് ഡോ. ജിതേഷ്ജി. തന്റെ നാലാം വയസ്സിൽ ഇ. എം. എസിന്റെ കാർട്ടൂൺ ചിത്രം വരച്ചാണ് വേഗവരയുടെ ലോകത്തേക്ക് ജിതേഷ്ജി കടന്നു വരുന്നത്. മലയാളിക്ക് രാഷ്ട്രീയത്തിന്റയും ധൈഷണികതയുടെയും മനനത്തിന്റെയും മൂന്നുവാക്കായിരുന്നു മഹാനായ ഇ. എം. എസ് എന്നും അദ്ദേഹത്തെ വരയ്ക്കാത്ത ‘വരയരങ്ങ്’ വേദികൾ തനിക്കില്ലെന്നും ‘വരയരങ്ങ്’ തനതു ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൂടിയായ ജിതേഷ്ജി പറഞ്ഞു. കോന്നി ഇ. എം. എസ് ചാരിറ്റബിൾ സൊസൈറ്റിയാണ് വേഗവരയിലൂടെയുള്ള ഇ. എം.എസ് സ്മരണാഞ്ജലിക്ക് വേദിയായത്. ഇ. എം. എസിന്റെ ജീവിതത്തിലെ സുപ്രധാന വർഷങ്ങളും തീയതികളുമെല്ലാം…
Read Moreടാഗ്: vegavara
ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര ഇടിമിന്നല്‍ വേഗത്തില്‍ രണ്ടു കോടി പ്രേക്ഷകരിലേക്ക്
konnivartha.com: ന്യൂജന്‍ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗ പെര്‍ഫോമിങ് ചിത്രകാരന് ജിതേഷ്ജിയുടെ വേഗവര വീഡിയോ റീല്‍ ഇരുപത് മില്യന്‍ വ്യൂസും കടന്ന് ചരിത്രനേട്ടം കുറിച്ചു. ഒരു മലയാളിയുടെ കലാപ്രകടന വീഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രേക്ഷകസംഖ്യയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കന്റുകള്‍ കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്റ്റേജ് ഷോയില്‍ വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ വൈറല്‍ വേഗവര റീലിന്റെ കണ്ടന്റ്. ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് ഒരേ വേഗതയില്‍ ചിത്രം വരച്ചാല്‍ ‘ബ്രയിന്‍ പവര്‍’ വര്‍ദ്ധിപ്പിക്കാം എന്ന ‘ഫീല്‍ ദ പവര്‍ ഓഫ് ബ്രയിന്‍’ എന്ന സന്ദേശവും അന്തര്‍ധാരയായി ഈ വീഡിയോയിലുണ്ട്. ജിതേഷ്ജിയുടെ വരയരങ്ങ് ഇന്ഫോടൈന്മെന്റ് മെഗാ സ്റ്റേജ് ഷോ കാണാനെത്തിയ ഫൈസല്‍ എന്ന സുഹൃത്ത് ഇത് മൊബൈല്‍ ക്യാമറയില്‍…
Read Moreഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ
ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ: സോഷ്യൽ മീഡിയയിൽ പതിനഞ്ച് മില്യൻ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രകാരനായി ജിതേഷ്ജി konnivartha.com : ബ്രഹ്മാണ്ഡ സിനിമകൾക്കും ഇന്റർനാഷണൽ ഹിറ്റ് മ്യൂസിക് ആൽബങ്ങൾക്കും ഫുട്ബോൾ ഇതിഹാസ താരങ്ങൾക്കുമൊക്ക കിട്ടുന്ന വരവേൽപ്പാണ് അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ജിതേഷ്ജിയുടെ വേഗവര വീഡിയോയ്ക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ കാഴ്ചക്കാർ പതിനഞ്ച് മില്യൻസ് ( ഒന്നരക്കോടി പ്രേക്ഷകർ ) കടന്നു.വേഗവിരലുകളുടെ മാസ്മരികത കൊണ്ട് ചിത്രകലയെ രംഗകലയാക്കി ലോകശ്രദ്ധ നേടിയ മലയാളി ചിത്രകാരനാണ് ജിതേഷ്ജി. ഇൻസ്റ്റഗ്രാമിൽ ഫൈസൽ വ്ലോഗ്സ് ചാനലിനുവേണ്ടി ഫൈസൽ എന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഏറ്റവും ഒടുവിലായി പതിനഞ്ച് മില്യൻ വ്യൂസ് നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ താമരക്കുളം വി വി എച്ച് എസ്…
Read Moreഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി
രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ഗതാഗതവകുപ്പ്, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക് എന്നിവർ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലാകാൻ ഗോവ രാജ് ഭവനിലെ വേദി യിലേക്ക് കയറിയപ്പോൾ മന്ത്രിമാരും എം പി മാരും എം എൽ എ മാരും മുതിർന്ന ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും നിറഞ്ഞിരുന്ന സദസ്സ് കയ്യടിയോടെ പ്രോത്സാഹനമേകി. ഗവർണർ പി എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ട സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, അടൽ ബിഹാരി വാജ്പേയി, റാം മനോഹർ ലോഹ്യ, ഛത്രപതി ശിവജി…
Read More