MSME മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു

  konnivartha.com; സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ഊർജ്ജസ്വലവും ചലനാത്മകവുമായ സ്തംഭമായി ഉയര്‍ന്നുവന്നതിനെക്കുറിച്ച് യോഗത്തിൽ ഉപരാഷ്ട്രപതിയെ വിശദമായി ധരിപ്പിച്ചു. സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, സംരംഭകത്വ പ്രോത്സാഹനം, ജനങ്ങളുടെ ശാക്തീകരണം, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളിൽ MSME മേഖലയ്ക്കുള്ള നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. ബിസിനസ്സ് സുഗമമാക്കുന്നതിനും അവയെ തരംതിരിക്കുന്നതിനുമായി ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ മുഖേന സംരംഭങ്ങളുടെ ഔപചാരികവത്ക്കരണം സാധ്യമാക്കാനുള്ള മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു ഖാദി, ഗ്രാമ, കയർ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന MSME മേഖലയുടെ സമഗ്ര വളർച്ചയെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കി വരുന്ന അഭിമാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു. വായ്പാ പിന്തുണ, സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനവും പരിശീലനവും, മത്സരശേഷി, വിപണി വിപുലീകരണം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കുന്ന മേഖലകളെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന്,…

Read More