konnivartha.com : പാറഖനനത്തിന്റെ മറവിൽ സർക്കാർ ഖജനാവിന് വൻ ചോർച്ച. ക്രഷർ യൂണിറ്റുകളിൽനിന്ന് ജിയോളജി പാസില്ലാതെ ടൺകണക്കിന് മെറ്റിലും എം.സാൻഡും ആണ് കടത്തുന്നത്. കോന്നിയിലും പരിസരത്തുമുള്ള മിക്ക ക്രഷർ യൂണിറ്റുകളിലും അനുവദിച്ചിരിക്കുന്ന ജിയോളജി പാസിനപ്പുറമാണ് ക്രഷർ യൂണിറ്റുകാർ വില്പന നടത്തുന്നത്.ഇത്തരം വാഹനങ്ങൾ പരിശോധിക്കേണ്ട ചുമതല ലോക്കൽ പോലീസിനാണെങ്കിലും അവർ കാര്യമായി ഇടപെടുന്നില്ല. ഫാക്ടറി നിയമംലംഘിച്ച് പുലർച്ചെ മൂന്നുമണി മുതൽ ക്രഷർ ഉത്‌പന്നങ്ങൾ വില്പന നടത്തുന്ന യൂണിറ്റുകളുമുണ്ട്.കൊല്ലം ,ആലപ്പുഴ ഭാഗത്തേക്ക് ആണ് കോന്നിയില്‍ നിന്നും വന്‍ തോതില്‍ പാറ ഉത്പന്നങ്ങള്‍ കടത്തുന്നത് . പോലീസ് കാര്യമായി പരിധോധിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് വിജിലന്‍സ് പരിശോധന നടത്തിയതും അനധികൃതമായി കടത്തിയ പാറ ഉത്പന്നങ്ങള്‍ പിടിച്ചതും . പത്തനംതിട്ട പോലീസ് വിജിലൻസ് കോന്നിയിൽ നടത്തിയ പരിശോധനയിൽ ജിയോളജി പാസില്ലാത്ത 10വാഹനങ്ങൾ കോന്നിയില്‍ വെച്ച്…
Read More