ലക്ഷങ്ങളുടെ ചീട്ടുകളി; പോലീസുകാരുള്‍പ്പെടെ 10 പേരടങ്ങിയ സംഘം പിടിയില്‍

  പത്തനംതിട്ട കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ റെയിഡില്‍ ചീട്ടുകളി സംഘത്തെ പിടികൂടി. പത്ത് ലക്ഷം രൂപയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മുന്‍ ഡിജിപി രക്ഷാധികാരിയായ ക്ലബ്ബില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ് ഐയായ അനില്‍ കുമാര്‍, പാലക്കാട് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. അനില്‍ കുമാര്‍ മുന്‍പ് ചീട്ടുകളിച്ചതിനും പൊലീസുകാരനെ കൈയേറ്റം ചെയ്തതിനും എ ആര്‍ ക്യാമ്പില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിട്ടിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ എട്ട് പേരെയും ക്ലബ്ബില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഷണല്‍ ക്ലബ്ബില്‍ ലക്ഷക്കണക്കിന് രൂപയുടെ ചീട്ടുകളി ദിവസവും നടക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. എസ് പിയുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേകസംഘം ക്ലബ്ബിലെത്തിയാണ് ചീട്ടുകളിസംഘത്തെ കുടുക്കിയത്.

Read More

കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

  konnivartha.com :/പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ ) പ്രകാരം ജില്ലയിൽ നിന്നുംപുറത്താക്കപ്പെട്ട് ഉത്തരവായിട്ടും, വിലക്ക് ലംഘിച്ച്ജില്ലയിൽ കടന്ന ഗൂണ്ടയെ അറസ്റ്റ് ചെയ്തു. അടൂർ,ഏനാത്ത് പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം,മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശം വയ്ക്കൽ,ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പദ്മനാഭന്റെമകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(45)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.   കാപ്പാ നിയമപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിസമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ,തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനിഐ.പി.എസ്സ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 6മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി കഴിഞ്ഞമാസം ഉത്തരവായിരുന്നു. തുർന്ന് രണ്ടു ദിവസം മുൻപ് ജില്ലയിൽഅതിക്രമിച്ച് കയറിയ ഇയാൾ പ്ലാക്കാട് സ്വദേശിനിയായവൃദ്ധമാതാവിനെയും മാധ്യമപ്രവർത്തകനായ മകനെയുംഭീഷണിപ്പെടുത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPSന്റെ…

Read More