ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ റാലി ഡിസംബര്‍ ഒന്നിന് കോന്നിയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വിവിധ ആരോഗ്യപരിപാടികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 2026 ജനുവരിയില്‍ നടക്കുന്ന അശ്വമേധം പരിപാടിയില്‍ പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കും. ഏകാരോഗ്യ പരിപാടിയുടെ ഭാഗമായി സാമൂഹ്യ അധിഷ്ഠിത സംയോജിത രോഗ നിരീക്ഷണത്തിന് ഉദ്യോഗസ്ഥതലത്തിലുള്ള പരിശീലനം വൈകാതെ പൂര്‍ത്തിയാകും. യോഗത്തില്‍ ആന്റിബയോട്ടിക് സാക്ഷരതായജ്ഞത്തിന്റെ ഭാഗമായ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം) ഡോ. എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. കെ ജീവന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read More