konnivartha.com: അക്രമകാരിയായ കാട്ടാന ജനവാസ കേന്ദ്രത്തിൽ വന്നതായ സംശയത്തെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള കല്ലാറിന്റെ തീരത്താണ് കാട്ടാന തമ്പടിച്ചതെന്നു നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ആന തിരികെ കാട്ടിലേക്ക് കയറിയതായും നാട്ടുകാർ അറിയിച്ചു. ഒളികല്ല് ഭാഗത്തു കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മാത്രമല്ല സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്തേക്കുള്ള യാത്ര അതീവ അപകടകരമാകുകയാണ്. സമീപത്തുള്ള റബ്ബർ കാടുകളിൽ ആനകൾ കൂട്ടമായി പകലും തമ്പടിക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒളികല്ല് ഭാഗത്തെ വനത്തിൽ നിന്നെത്തിയ ഇല്ലികൊമ്പൻ എന്ന കാട്ടാന കല്ലാർ വഴി പമ്പയാറിലെത്തി മറുകര കടന്നു ഒരാളെ അപായപ്പെടുത്തിയിരുന്നു. കാട്ടുമൃഗങ്ങളുടെ പതിവായ ആക്രമണത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വലിയ എതിർപ്പാണ് അറിയിക്കുന്നത്. വിവിധ സംഘടനകളുടെ…
Read More