മൊബൈൽ ഫോൺ മോഷണം ഹരമാക്കിയ പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും പൊക്കി റാന്നി പോലീസ്. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാ(34)റാണ് ഇന്നലെ രാത്രി 11.45 ന് പോലീസ് സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ അറസ്റ്റിലായത്. പഴവങ്ങാടി കരികുളം മോതിരവയൽ വഞ്ചികപ്പാറത്തടത്തിൽ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കിഅകത്തുകടന്ന് മുറിക്കുള്ളിൽ നിന്നും മകളുടെസ്മാർട്ട് ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിന് റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഈമാസം 13 ന് പുലർച്ചെ 2 മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത് . ഇയാളെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, റാന്നിപോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദിന്റെ നിർദേശപ്രകാരം എസ് ഐമാരായ എ പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്,…
Read More