കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .…

Read More