അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് അനുവദിച്ചു

കോന്നി നിയോജക മണ്ഡലത്തിൽ സഹകരണ സ്ഥാപനത്തിന് അനുവദിച്ച ഏക ഫിഷ്മാർട്ടാണിത് കോന്നി വാര്‍ത്ത : കേരള സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2020 ഒക്ടോബർ മാസം 21-ന് രാവിലെ 11.30ന് കേരള സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗത്തിൽ കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ നിർവഹിക്കും . കോന്നിഎം എല്‍ എ അഡ്വ: കെ യു ജനീഷ്കുമാർ ആദ്യവില്പന നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്തുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൻമാർ പങ്കെടുക്കുമെന്ന് ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ അറിയിച്ചു.

Read More

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്: ഓണച്ചന്ത നാളെ മുതല്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത 27.08.2020 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ അരുവാപ്പുലത്ത് ഹെഡ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിക്കും .  പതിമൂന്ന് ഇന നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ് എന്ന്  പ്രസിഡന്‍റ് കോന്നി വിജയകുമാര്‍  എം ഡി സലില്‍ വയലാത്തല എന്നിവര്‍ അറിയിച്ചു

Read More

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കില്‍ നിന്നും ലാപ്പ്ടോപ് വായ്പ്പ പദ്ധതി തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം :സ്കൂൾ കോളേജ് വിദ്യാര്‍ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്പ് ടോപ് വായ്പ പദ്ധതി തുടങ്ങും . മുപ്പത്താറ് മാസത്തേക്ക് പത്ത് ശതമാനം പലിശ നിരക്കിൽ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി നൽകുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്,കെ പി നസീർ, വിജയ വിൽസൺ, മാത്യു വർഗ്ഗീസ്, മോനിക്കുട്ടി ദാനിയേൽ, എം കെ പ്രഭാകരൻ, അനിത എസ്സ് കുമാർ,പി വി ബിജു, ശ്യാമള റ്റി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. താല്‍പര്യം ഉള്ളവര്‍ ബാങ്കുമായി ബന്ധപ്പെടുക : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111…

Read More