konnivartha.com : പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്തൃട്ടാതി ജലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായ രീതിയില്‍ ഇത്തവണ വള്ളം കളിയും വള്ളസദ്യയും നടത്തും. നദിയില്‍ ശേഷിക്കുന്ന മണല്‍ പുറ്റുകള്‍ ഉടന്‍ നീക്കം ചെയ്യും. കോഴഞ്ചേരി പാലം പണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങള്‍ സുഗമമായി കടന്നു പോകുന്നതിനുള്ള സൗകര്യമൊരുക്കും. പള്ളിയോടങ്ങള്‍ പോകുന്നതിന് തടസമായുള്ള താല്‍ക്കാലിക തടയണകള്‍ ജലസേചന വകുപ്പ് നീക്കം ചെയ്യണം. അടുത്ത ഘട്ട അവലോകന യോഗം…
Read More