ഇരവികുളം : വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം

  konnivartha.com : ഇരവികുളം ദേശീയോദ്യാനത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും അടച്ചിടാറുണ്ട്‌ . 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്.രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം. കേരളത്തിലെ വിനോദസ‍ഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.…

Read More