കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

  സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക, വ്യവസായ, സേവന മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് കുടുംബ ബജറ്റ് സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ വരുമാനം, ചെലവ്, ജീവിത നിലവാരം എന്നിവയെ ആധാരമാക്കിയുള്ള നയരൂപീകരണം അതീവ പ്രാധാന്യം അർഹിക്കുന്ന കാലഘട്ടമാണിത്. ഉപഭോക്തൃ വില സൂചിക (Consumer Price Index) കണക്കാക്കുന്നതിന് ഈ സർവേ അടിസ്ഥാനമാകും. തൊഴിലാളികളുടെ ജീവിത ചെലവിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും, ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനം ഉറപ്പാക്കാനും സർവേയിലൂടെ…

Read More