കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/03/2023)

ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും  ന്യൂഡൽഹി: 05 മാർച്ച് 2023 ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ്  വെബിനാറിനെ നാളെ ( 2023 മാര്‍ച്ച് 06 ) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും.   ഏഴ് മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐ.സി.എം.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/01/2023)

ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി ജനുവരി 13-ന് ഫ്ലാഗ് ഓഫ് ചെയ്യും ; വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും രണ്ട് പദ്ധതികളും ഈ മേഖലയുടെ ടൂറിസം സാധ്യതകൾക്ക് വലിയ ഉത്തേജനം നൽകും 1000 കോടി രൂപയിലധികം വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഹാൽദിയയിൽ മൾട്ടി മോഡൽ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ന്യൂഡൽഹി ജനുവരി 11, 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് ജനുവരി 13 ന് രാവിലെ 10.30 ന്  വീഡിയോ കോൺഫറൻസിംഗിലൂടെ   ഫ്ലാഗ്  ഓഫ് ചെയ്യും. വാരണാസിയിലെ ടെന്റ് സിറ്റിയുടെ  ഉദ്ഘാടനവും  അദ്ദേഹം  നിർവഹിക്കും.  1000 കോടി രൂപയിലധികം  വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/12/2022 )

ബുക്ക് ചെയ്ത ടിക്കറ്റുകൾ താഴ്ന്ന ക്‌ളാസ്സുകളിലേക്ക് മാറ്റുന്നത് മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി DGCA വ്യവസ്ഥകൾ ഭേദഗതി ചെയ്യും ന്യൂ ഡൽഹി: ഡിസംബർ 23, 2022 വിമാന സർവ്വീസുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനും ഒപ്പം, ചിലപ്പോൾ വിമാന കമ്പനികൾ ടിക്കറ്റുകൾ തരംതാഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ പ്രീമിയം ഇക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ, ചെക്ക്-ഇൻ സമയത്ത്, ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ, വിമാനങ്ങളുടെ മാറ്റം, സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍ ബുക്കിംഗ് നടത്തുക തുടങ്ങിയ വിവിധ കാരണങ്ങളാൽ താഴ്ന്ന ക്ലാസിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. അത്തരം അസൗകര്യങ്ങൾ കണക്കിലെടുത്ത് വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് DGCA സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (CAR) സെക്ഷൻ-3, സീരീസ് എം പാർട്ട് IV ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. “ബോർഡിംഗ് നിരസിക്കുക,…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/12/2022)

മഹാരാഷ്ട്രയിൽ 75,000 കോടിരൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ന്യൂഡൽഹി, ഡിസംബർ 11, 2022   മഹാരാഷ്ട്രയിൽ  75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ രാജ്യത്തിന് സമർപ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. 1500 കോടിയിലധികം രൂപ ചെലവുവരുന്ന ദേശീയ റെയിൽ പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻ.ഐ.ഒ), നാഗ്പൂർ, നാഗ് നദിയിലെ മലിനീകരണ നിയന്ത്രണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയിൽ ചന്ദ്രപൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ചന്ദ്രാപൂർരിലെ സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആൻഡ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപതിയുടെ, ഉദ്ഘാടനവും നിർവഹിച്ചു. അതിന് മുൻപേ ഇന്ന് നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും നാഗ്പൂർ മെട്രോയുടെ…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/12/2022)

നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ ന്യൂഡൽഹി ഡിസംബര്‍ 01, 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ധീരത, കഠിനാധ്വാനം, പ്രകൃതിയോട് ഇണങ്ങി ജീവിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നാഗാലാൻഡിന്റെ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. വരും വർഷങ്ങളിലും നാഗാലാൻഡിന്റെ അനുസ്യുതമായ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി അതിർത്തിരക്ഷാ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു ന്യൂഡൽഹി ഡിസംബര്‍ 01, 2022 ബിഎസ്എഫിന്റെ രൂപീകരണ  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട്  നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന  , അതിർത്തി രക്ഷാ  സേനയുടെ മികച്ച ട്രാക്ക്…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/11/2022)

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു   ന്യൂഡൽഹി ; നവംബർ 26, 2022    സുപ്രീംകോടതിയിൽ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു്  ചേർന്ന സമ്മേളനത്തെ  അദ്ദേഹം  അഭിസംബോധനയും  ചെയ്തു. ഭരണഘടനാ നിർമ്മാണ സഭ  ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 1949-നവംബർ 26-ന്റെ സ്മരണയ്ക്കായി 2015 മുതൽ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ്   മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉൾപ്പെടെ ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്കും  പ്രധാനമന്ത്രി സമാരംഭം കുറിച്ചു.   1949-ലെ ഈ ദിവസത്തിൽ സ്വതന്ത്ര ഇന്ത്യ അതിന്റെ തന്നെ ഒരു പുതിയ ഭാവിയുടെ അടിത്തറ പാകിയതായി ഭരണഘടനാ ദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദി കാ അമൃത് മഹോത്സവ…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/11/2022)

കാശി തമിഴ് സംഗമം’ പ്രധാനമന്ത്രി വാരാണസിയിൽ ‘ഉദ്ഘാടനം ചെയ്യും.   ന്യൂഡൽഹി നവംബർ 18, 2022 ഉത്തർപ്രദേശിലെ വാരാണസിയിൽ ‘കാശി തമിഴ് സംഗമം’ എന്ന പേരിൽ ഒരു മാസം നീളുന്ന പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി    (നവംബർ 19-ന്)   ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാചീനവുമായ പഠന കേന്ദ്രങ്ങളായ  തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പഴക്കമുള്ള ബന്ധം വീണ്ടും കണ്ടെത്തി  പുനഃസ്ഥാപിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022 നവംബർ 17 മുതൽ ഡിസംബർ 16 വരെ വാരാണസിയിൽ (കാശി) ‘കാശി തമിഴ് സംഗമം’ സംഘടിപ്പിക്കുന്നു.   പ്രധാനമന്ത്രിയുടെ കാശി സന്ദർശനത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങളും , കാശി തമിഴ് സംഗമത്തിന്റെ ഒരുക്കങ്ങളും   കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വിലയിരുത്തി. കാശി തമിഴ് സംഗമം വിജയകരമായി സംഘടിപ്പിക്കുന്നതിന്…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍   ഡെപ്യൂട്ടേഷന്‍ നിയമനം   വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നികത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിഭിന്നശേഷി പഠനം എന്നിവയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദാനന്തര ബിരുദമുളള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സ്ഥിരജോലിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷക്കുന്നവർ 56 വയസ് കവിയാന്‍ പാടില്ല. വിഭിന്നശേഷി മേഖലയില്‍ തൊഴിൽ,  സോഷ്യല്‍ വര്‍ക്ക്, വൊക്കോഷണല്‍ ഗൈഡന്‍സ് എന്നിവയില്‍ മൂന്നു വര്‍ഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യരായവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 5 വര്‍ഷത്തെ  അപാര്‍ രേഖ, വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയിമെന്റ് നാഷണല്‍ കരിയര്‍…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/11/2022 )

‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു   ന്യൂ ഡൽഹി: നവംബർ 1, 2022      പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതു പരിപാടിയിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. വേദിയിലെത്തിയ പ്രധാനമന്ത്രി ധുനിദർശനം നടത്തുകയും ഗോവിന്ദ് ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.    നമ്മുടെ ഗോത്രവർഗധീരരുടെ തപസ്യയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ മാൻഗഢ് എന്ന പുണ്യഭൂമിയിലെത്തുന്നത് എപ്പോഴും പ്രചോദനമേകുന്നതാണെന്നു സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”- അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30 ഗോവിന്ദ് ഗുരുവിന്റെ ചരമവാർഷിക ദിനമാണെന്നതു കണക്കിലെടുത്ത് അദ്ദേഹത്തിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.   ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ, ഗുജറാത്തിന്റെ ഭാഗമായ മാൻഗഢ് പ്രദേശത്തെ സേവിക്കാനായതു…

Read More

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 30/10/2022 )

ഛത്ത് ഉത്സവത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു ന്യൂഡൽഹി ഒക്ടോബർ 30, 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : “സൂര്യദേവന്റെയും പ്രകൃതിയുടെയും ആരാധനയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന മഹാപർവ്വ് ഛത്തിൽ എല്ലാ ദേശവാസികൾക്കും ഹൃദയംഗമമായ ആശംസകൾ. എല്ലാവരുടെയും ജീവിതം ഭാസ്‌കറിന്റെ പ്രഭാവലയത്തിന്റെയും ഛത്തി മയത്തിന്റെയും അനുഗ്രഹത്താൽ എപ്പോഴും പ്രകാശപൂരിതമാകട്ടെ.” ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു “പഴയ വെല്ലുവിളികൾ ഉപേക്ഷിച്ചു പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്” “അതിവേഗവികസനത്തിന്, നവസമീപനത്തോടെ, നവമനോഭാവത്തോടെ നാം പ്രവർത്തിക്കണം” “അടിസ്ഥാനസൗകര്യവികസനത്തിലൂടെയും വർധിച്ച സമ്പർക്കസംവിധാനത്തിലൂടെയും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം ലഭിച്ചു” “വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ വിഭാഗങ്ങൾക്കും പൗരന്മാർക്കും തുല്യമായി എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” “ജമ്മു കശ്മീരിലെ ജനങ്ങൾ അഴിമതിയെ വെറുക്കുന്നു; അവരുടെ വേദന എനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു” “ജമ്മു കശ്മീർ ഓരോ ഇന്ത്യക്കാരന്റെയും…

Read More