konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം രണ്ടുപേർ മരിച്ചു.ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ് . പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ് .രക്ഷാപ്രവർത്തനം ദുഷ്കരമാണ് .അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല . എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ പാറമടയും പ്രവര്‍ത്തിക്കുന്നത് എന്ന് “കോന്നി വാര്‍ത്ത”യടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും ഒറ്റ സര്‍ക്കാര്‍ വിഭാഗം പോലും തിരിഞ്ഞു നോക്കി ഇല്ല . മാസം കിട്ടുന്ന “മാസപ്പടിയില്‍ ” ഇവര്‍ എല്ലാം മറന്നു .ഇപ്പോള്‍ അപകടം…
Read More