കോന്നി മാരൂര്‍പാലത്തിലെ നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു

  konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം എന്നുള്ള കോന്നി വാര്‍ത്തയെ തുടര്‍ന്ന് അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിച്ചു .നടപ്പാതയിലെ തകര്‍ന്ന സ്ലാബ് പുന:സ്ഥാപിച്ചു കൊണ്ട് അധികാരികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തി . ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നന്ദി . കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ് ഈ തകര്‍ന്ന സ്ലാബ് എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തതോടെ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ ബന്ധപ്പെട്ട വകുപ്പില്‍ വിഷയം അവതരിപ്പിച്ചു . റോഡ്‌ നിര്‍മ്മാണ ചുമതല ഉള്ള കമ്പനി തന്നെ നടപടി സ്വീകരിച്ചു . സ്ലാബ് പുന:സ്ഥാപിച്ചു എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അറിയിച്ചു . കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍…

Read More