കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം ഓഫീസ് തുറന്നു

  konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗതസംഘം ഓഫീസ് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ കോളജ് കാമ്പസിനുള്ളിലുള്ള കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലയോര ജനതയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസനം. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കൂടി നടക്കുന്നതോടെ ആരോഗ്യവിദ്യാഭ്യാസരംഗത്ത് ജില്ല വന്‍ കുതിപ്പിനൊരുങ്ങുകയാണ്. ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേരും.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ യോഗം കോളജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍…

Read More

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രിസഭ രണ്ടാം വര്‍ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് രാവിലെ 10ന് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിസഭ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പരിപാടിയാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ മേഖലകളുടെയും പങ്കാളിത്തം ഉദ്ഘാടനത്തിന് ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് പഠനത്തിനുള്ള അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.…

Read More

കോന്നി മെഡിക്കല്‍ കോളജ്: എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ തുടര്‍ നടപടികള്‍ വിലയിരുത്തുന്നതിനും വേണ്ടി കോന്നി മെഡിക്കല്‍ കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണം ത്വരിതവേഗത്തില്‍ നടന്നു വരികയാണ്. അടിയന്തിരമായി നിര്‍മാണം പൂര്‍ത്തിയാക്കും. കിഫ്ബിയില്‍നിന്ന് അനുവദിച്ച 241 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂടാതെ ലേബര്‍ റൂം, ഓഫ്തല്‍മോളജി, ബ്ലഡ് ബാങ്ക് എന്നിവയ്ക്കായി 86 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, അക്കാദമിക്…

Read More

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്   Konnivartha. Com :കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   6.5 കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സി.ടി.സ്‌കാന്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കും.19.5 കോടി രൂപ ചിലവില്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങും. ഒരു മാസത്തിനകം ഉപകരണങ്ങള്‍ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താല്‍മോളജി, പീഡിയാട്രിക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങള്‍ എത്തുക. ഉപകരണങ്ങള്‍ എത്തുന്നതോടെ ഈ വകുപ്പുകളുടെ ഒ പിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകും.   നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഒക്ടോബറോടെ…

Read More